Friday, 30 November 2012

53ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത് പി.സതീഷ് കുമാറാണ്.

School Kalolsavam53ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത് കോഴിക്കോട് ഉള്ളേരിയിലെ പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ പി.സതീഷ് കുമാറാണ്.

Photo: 53ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത് കോഴിക്കോട് ഉള്ളേരിയിലെ പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ പി.സതീഷ് കുമാറാണ്. ജില്ലയിലെ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും അധ്യാപകരും അധ്യാപക സംഘടനകളും വിദ്യാര്‍ഥികളും വിവിധ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒന്നാക്കി തീര്‍ക്കാനുള്ള യജ്ഞത്തിന് മാറ്റ് കൂട്ടുന്നതാണ് ലോഗോ. ഇന്ന് മുതല്‍ കലോത്സവത്തിന്റെ ആരവങ്ങള്‍ തീരുന്നതുവരെ ഈ ലോഗോ ആയിരിക്കും പത്ര-ദൃശ്യ- മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുക.നിരവധി പദ്ധതികള്‍ക്കും കോഴിക്കോട് ജില്ലാ കലോത്സവത്തിനും സതീഷ് കുമാറിന്റെ രചനകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോയായി തെരഞ്ഞെടുക്കുന്നത്.ജില്ലയിലെ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും അധ്യാപകരും അധ്യാപക സംഘടനകളും വിദ്യാര്‍ഥികളും വിവിധ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒന്നാക്കി തീര്‍ക്കാനുള്ള യജ്ഞത്തിന് മാറ്റ് കൂട്ടുന്നതാണ് ലോഗോ. ഇന്ന് മുതല്‍ കലോത്സവത്തിന്റെ ആരവങ്ങള്‍ തീരുന്നതുവരെ ഈ ലോഗോ ആയിരിക്കും പത്ര-ദൃശ്യ- മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുക.നിരവധി പദ്ധതികള്‍ക്കും കോഴിക്കോട് ജില്ലാ കലോത്സവത്തിനും സതീഷ് കുമാറിന്റെ രചനകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോയായി തെരഞ്ഞെടുക്കുന്നത്.

വേദികളിലും പരിസരങ്ങളിലും പൊലീസ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.

സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവരെ കണ്ടെത്താന്‍ വേദികളിലും പരിസരങ്ങളിലും പൊലീസ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. വെള്ളിയാഴ്ച ചേര്‍ന്ന നിയമപാലന കമ്മിറ്റിയിലാണ് തീരുമാനം. ക്യാമറ അനുവദിക്കണമെന്ന് അടുത്തദിവസം സംഘാടകസമിതി യോഗത്തില്‍ ആവശ്യപ്പെടും. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ് രാജുവിന്റെ നേതൃത്വത്തിലാകും ക്യാമറകള്‍ സ്ഥാപിക്കുന്നതും നിരീക്ഷിക്കുന്നതും.സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ക്യാമറ ആദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നവരെ കണ്ടെത്താന്‍ മഫ്ടിയില്‍ പൊലീസുണ്ടാകും. കലോത്സവ വേദിയുടെ പലഭാഗങ്ങളില്‍ ഇത്തരത്തിലുളള "സ്പോര്‍ട്ടര്‍" വിന്യസിക്കും. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ മേല്‍നോട്ടത്തിലാകും ഈ സംഘം പ്രവര്‍ത്തിക്കുക. ജില്ലയില്‍ ലഭ്യമായ പരമാവധി പൊലീസുകാരുടെ എണ്ണം 800 ആണ്. എന്നാല്‍ ശബരിമല മകരവിളക്ക്, പുതിയങ്ങാടി നേര്‍ച്ച, നിലമ്പൂര്‍ പാട്ടുല്‍സവ സമാപനം എന്നിവ പ്രമാണിച്ച് പൊലീസുകാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ സാധ്യതയുണ്ട്.
 150 പൊലീസുകാരെങ്കിലും ഇത്തരത്തില്‍ കുറയുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. അതിനാല്‍ കൂടുതല്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകരെക്കൂടി നിയമപാലനത്തിന് ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കോളേജുകളില്‍നിന്ന് എന്‍സിസി, എന്‍എസ്എസ് കേഡര്‍മാരുടെ സേവനം ഉറപ്പാക്കും. കൂടാതെ ബിഎഡ് വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ എന്നിവരുടെ സേവനവും ഉറപ്പാക്കും. കാണികള്‍ വേദിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് തടയാന്‍ ബാരിക്കേടുകള്‍ കൂടുതല്‍ ദൂരെ സ്ഥാപിക്കും. ഗതാഗത നിയന്ത്രണത്തിനും പാര്‍ക്കിങ് സൗകര്യമൊരുക്കുന്നതിനും പ്രത്യേകം പൊലീസുകാരെ നിയോഗിക്കും. നിയമപാലനം സുഗമമാക്കുന്നതിന് ഒമ്പത്സബ്കമ്മിറ്റികളും രൂപീകരിച്ചു.
 30ന് ജില്ലാ പൊലീസ് മേധാവിയുടെ ചേമ്പറില്‍ അവലോകന യോഗം ചേരും. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി കെ സേതുരാമന്‍ അധ്യക്ഷനായി. ഡിവൈഎസ്പിമാരായ എ എസ് രാജു, എസ് അഭിലാഷ്, അബ്ദുല്‍ജബ്ബാര്‍, എം പി മോഹനചന്ദ്രന്‍, ആര്‍ രാധാകൃഷ്ണപ്പിള്ള, എം എല്‍ സുനില്‍, ഒ സലിം, വിജയകുമാര്‍, സിഐമാരായ എ ഉമേഷ്, ആര്‍ റാഫി, മൂസ വള്ളിക്കാടന്‍, ഷാന്റി സിറിയക്, അബ്ദുല്‍മുനീര്‍, കമ്മിറ്റി കണ്‍വീനര്‍ മുസ്തഫ മൈലപ്പുറം എന്നിവര്‍ സംസാരിച്ചു.

Monday, 26 November 2012

കലോല്‍സവ വര്‍ണം ചായക്കൂട്ടുകളില്‍ നിറച്ച് വിദ്യാര്‍ഥികള്‍


Photo: 2013 ജനുവരി  14 മുതല്‍ 20 വരെ മലപ്പുറത്ത്‌ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ
മലപ്പുറം . നിറങ്ങളുടെ മേളയായ കലോല്‍സവത്തിന്റെ ആരവം ഭാവനയില്‍ വിരിഞ്ഞു. കോല്‍ക്കളിയും ഒപ്പനയും കഥകളിയുമെല്ലാം വര്‍ണക്കൂട്ടുകളായി നിരന്നു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ പോസ്റ്ററിനായി നടത്തിയ തല്‍സമയ രചനാ മല്‍സരത്തില്‍ 58 വിദ്യാര്‍ഥികളാണു പങ്കെടുത്തത്. 

കോട്ടക്കുന്നും തുഞ്ചന്‍പറമ്പും എഴുത്താണിയും മലപ്പുറത്തിന്റെ കലകളും നാട്ടുകാഴ്ചകളുമെല്ലാം വിവിധ രചനകളില്‍ നിറഞ്ഞു. മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ മല്‍സരത്തിനുള്ള പോസ്റ്ററുകള്‍ നാളെ വൈകിട്ട് അഞ്ചുവരെ അയയ്ക്കാം. വിലാസം: kalolsavamposter@gmail.com േളയുടെ വിളംബരം, മലപ്പുറത്തിന്റെ പൈതൃക പശ്ചാത്തലം എന്നതാണു വിഷയം. എട്ടുമുതല്‍ പ്ളസ് ടുവരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 28ന് ആണ് ഫലപ്രഖ്യാപനം.

ഘോഷയാത്ര: സ്കൂളുകളില്‍ ഇന്ന് യോഗം 
മലപ്പുറം . സംസ്ഥാന കലോല്‍സവത്തിലെ ഘോഷയാത്ര പങ്കാളിത്തത്തെക്കുറിച്ച് ആലോചിക്കാന്‍ എല്ലാ സ്കൂളുകളിലും ഇന്ന് യോഗം ചേരും. ഫ്ലോട്ടിന്റെ ആശയം, പങ്കെടുക്കുന്നവരുടെ എണ്ണം എന്നീ വിവരങ്ങള്‍ തീരുമാനിച്ച് ഡിസംബര്‍ മൂന്നിനകം വിദ്യാഭ്യാസ ഓഫിസുകളില്‍ എത്തിക്കണം. നാളെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പിടിഎ പ്രസിഡന്റുമാരുടെയും 2.30ന് കലക്ടറേറ്റില്‍ സ്കൂള്‍ മാനേജര്‍മാരുടെയും യോഗം ചേരും.

തിരൂരിന്റെ ഓര്‍മകളില്‍ മഞ്ജു ഒാര്‍മച്ചിലങ്ക

1992ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ കലാപ്രതിഭ അഭിജിത്ത് രാധാകൃഷ്ണനും കലാതിലകം മഞ്ജുവാര്യരും.

1992ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ കലാപ്രതിഭ അഭിജിത്ത് രാധാകൃഷ്ണനും കലാതിലകം മഞ്ജുവാര്യരും.
ജില്ലയില്‍ ആദ്യമായി സംസ്ഥാന സ്കൂള്‍ കലോല്‍സവം നടന്നത് 1992ല്‍ തിരൂരിലാണ്. നൃത്തയിനങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ യു.വി. മഞ്ജുവാര്യര്‍ ആയിരുന്നു കലാതിലകം. പില്‍ക്കാലത്ത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായി മഞ്ജുവാര്യര്‍ വളര്‍ന്നു. വിവാഹശേഷം ചലച്ചിത്ര രംഗത്തുനിന്നു പിന്‍വാങ്ങിയ മഞ്ജു വീണ്ടും നൃത്തവേദികളില്‍ തിരിച്ചെത്തിയതിനു പിന്നാലെ മലപ്പുറം ജില്ലയില്‍ വീണ്ടും കലോല്‍സവമെത്തുകയാണ്. തിരുവല്ല ഇരുവെള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലെ അഭിജിത് രാധാകൃഷ്ണനായിരുന്നു തിരൂരില്‍ നടന്ന 32-ാം കലോല്‍സവത്തിലെ കലാപ്രതിഭ.  

സ്കൂള്‍ കലോല്‍സവത്തിലെ അവസാന കലാതിലകമുണ്ടായതും തിരൂരിലെ മേളയില്‍ത്തന്നെ; 2005ലെ 45-ാം കലോല്‍സവത്തില്‍. കലാതിലകം കാസര്‍കോട് ഉദിനൂര്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനി ആതിര ആര്‍. നാഥ്. ഇപ്പോള്‍ കോട്ടയത്ത് എംബിബിഎസ് വിദ്യാര്‍ഥിനി. മെഡിക്കോസ് കലോല്‍സവത്തിലും നൃത്തവേദികളിലും സജീവം. 2006ലെ ഹയര്‍ സെക്കന്‍ഡറി കലോല്‍സവത്തില്‍ വ്യക്തിഗത വി
ജയിയായിരുന്നു. 2005ല്‍ പക്ഷേ, കലാപ്രതിഭയായി തിരഞ്ഞെടുക്കാന്‍തക്ക പ്രകടനം കാഴ്ചവച്ച ആരുമുണ്ടായില്ല. 

46-ാംവര്‍ഷം കലോല്‍സവം അടിമുടി പരിഷ്കരിച്ചപ്പോള്‍ കലാപ്രതിഭയും തിലകവും ഇല്ലാതായി.

സംസ്ഥാന സ്കൂള്‍ കലോല്‍സവം: 400 മീറ്ററില്‍ മാധ്യമ പവിലിയന്‍മലപ്പുറം . സംസ്ഥാന കലോല്‍സവത്തിന്റെ മുഖ്യവേദിയായ എംഎസ്പി പരേഡ് മൈതാനത്ത് മാ ധ്യമ പവിലിയന്‍ ഒരുങ്ങുന്നത് 400 മീറ്ററില്‍. 30 മാധ്യമങ്ങള്‍ക്ക് സൌകര്യമൊരുക്കാനാണ് പന്തല്‍ കമ്മിറ്റിയുടെ ശ്രമം. പവിലിയന് 15 മീറ്റര്‍ വീതിയുണ്ടാകും. ദൃശ്യമാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക സ്റ്റുഡിയോ വരെ ഒരുക്കേണ്ടിവരും. ദൃശ്യമാധ്യമങ്ങളുടെ ഒബി വാനുകള്‍ക്കായി എംഎസ്പി ഗാരിജില്‍ പ്രത്യേക പാര്‍ക്കിങ് സൌകര്യവും ഒരുക്കും. 

ദൃശ്യമാധ്യമങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കൂടിയതിനാലാണ് പവിലിയന്റെ വലുപ്പം കൂട്ടിയത്. മാധ്യമങ്ങളുടെ പവിലിയന്‍കൂടി ഉള്‍പ്പെടുത്തിയാണ് പന്തല്‍ കമ്മിറ്റി ഇത്തവണ ക്വട്ടേഷന്‍ ക്ഷണിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളുടെ പവിലിയന്‍ മുഖ്യപന്തലിനൊപ്പമല്ല നിര്‍മിച്ചത്. പിന്നീട്, ഇതിന്റെ പ്രതിഫലം നല്‍കിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മുഖ്യവേദിയായ എംഎസ്പി മൈതാനം ജനുവരി ഒന്നിനു മാത്രമേ വിട്ടുനല്‍കാനാകൂ എന്ന് എംഎസ്പി വ്യക്തമാക്കിയിട്ടുണ്ട്. പാസിങ് ഔട്ട് പരേഡ് ഉള്‍പ്പെടെയുള്ളവ മൈതാനത്ത് നടക്കുന്നതിനാലാണ് ഈ തീരുമാനം. ഒന്നാം വേദിയുടെ പന്തല്‍ നിര്‍മാണത്തിനു രണ്ടാഴ്ച മതിയാകുമോ എന്ന ആശങ്കയിലാണു പന്തല്‍ കമ്മിറ്റി.

Sunday, 25 November 2012

സ്‌കൂള്‍ കലോത്സവം: ശുദ്ധജലത്തിനായി താല്‍ക്കാലിക വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌


മലപ്പുറം: ജില്ലാ ആസ്‌ഥാനത്ത്‌ ആദ്യമായി നടക്കുന്ന സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിനത്തിനു ശുദ്ധജലം ലഭ്യമാക്കുന്നതിനായി താല്‍ക്കാലിക വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ ഒരുക്കാന്‍ ഭക്ഷണക്കമ്മിറ്റിയുടെ തീരുമാനം. ഒരു ദിവസം 50,000 ലിറ്റര്‍ വെള്ളമാണ്‌ വേണ്ടി വരിക. കലോല്‍സവം ഏഴു ദിവസമാണ്‌ നടക്കുന്നതെങ്കിലും മറ്റു ചില ആവശ്യങ്ങള്‍ക്കു കൂടിയാകുന്നതോടെ ആകെ അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമായി വരും. ഇതില്‍ 1.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ചു വെക്കേണ്ടിയും വരും. ഇത്രയധികം വെള്ളം ലഭ്യമാകുമോയെന്നും ഉപയോഗിച്ചു കഴിഞ്ഞ വെള്ളം എന്തു ചെയ്യുമെന്ന ആശങ്കയും ഇതോടെ പരിഹരിക്കാനാകുമെന്നാണു സംഘാടകര്‍ കരുതുന്നത്‌. ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ സ്‌ഥാപിക്കുക. മലപ്പുറം നഗരസഭയുടെ നേതൃത്വത്തിലായിരിക്കും ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌. 40,000 രൂപയാണ്‌ ഇതിനായി ചെലവു വരിക. ഇതു നഗരസഭ വഹിക്കും. സംസ്‌കരിച്ച ജലം കുടിവെള്ളമായി ഉപയോഗിക്കാമെങ്കിലും കൈകഴുകാനും ടോയ്‌ലറ്റിലും മാത്രമേ ഉപയോഗിക്കൂ. സംസ്‌കരിക്കുന്ന ഖരമാലിന്യം വളമായി ഉപയോഗിക്കാനാവും. താല്‍ക്കാലികമായി സ്‌ഥാപിക്കുന്ന കൂറ്റന്‍ ടാങ്കുകളിലേക്ക്‌ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കാനാണു വാട്ടര്‍ അഥോറിട്ടി അധികൃതര്‍ ഉദ്ദേശിക്കുന്നത്‌. രണ്ടുവട്ടം ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിച്ച ജലം പാചകത്തിനു നല്‍കും.
ഭക്ഷണപ്പന്തല്‍ ഒരുക്കുന്ന എം.എസ്‌.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്നലെ ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്‌ണന്‍ എം.എല്‍എ സന്ദര്‍ശനം നടത്തി. മലപ്പുറം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ഭക്ഷണ കമ്മിറ്റി യോഗം ശ്രീരാമകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. മലപ്പുറം നഗരസഭാ വൈസ്‌ ചെയര്‍പേഴ്‌സണ്‍ കെ.എം ഗിരിജ അധ്യക്ഷയായിരുന്നു. കമ്മിറ്റി കണ്‍വീനര്‍ പരമേശ്വരന്‍, ആരോഗ്യ-ജല അഥോറിട്ടി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍, മലപ്പുറം നഗരസഭാ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ വി.പി അനില്‍ പങ്കെടുത്തു.

Thursday, 22 November 2012

കലോല്‍സവം: മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേക പരിസ്ഥിതി സൌഹൃദ പ്ളാന്റ്

മലപ്പുറം . സംസ്ഥാന കലോല്‍സവത്തില്‍ ആദ്യമായി ഭക്ഷണപ്പുരയിലെ മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേക പരിസ്ഥിതി സൌഹൃദ പ്ളാന്റ് സ്ഥാപിക്കുന്നു. മലിനജലം പ്രത്യേക സംഭരണികളില്‍ ശേഖരിച്ച് തല്‍സമയം ശുദ്ധീകരിക്കാനും ഖരമാലിന്യം വളമാക്കി മാറ്റാനുമാണ് പദ്ധതി.
വന്‍ തുക ചെലവുവരുന്ന സംവിധാനം തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം സൌജന്യമായി ചെയ്തുനല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. 32,000 ചതുരശ്ര അടിയിലാകും ഊട്ടുപുര നിര്‍മിക്കുക. മൂന്ന് പ്രവേശനകവാടങ്ങള്‍ ഉണ്ടാകും. പ്രതിദിനം 20,000 പേര്‍ക്ക് ഭക്ഷണം വിളമ്പേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 50,000 ലീറ്റര്‍ വെള്ളത്തിനു പുറമേ രണ്ടുലക്ഷം ലീറ്റര്‍ കരുതല്‍ശേഖരവും വേണ്ടിവരും.
രാവിലെ ഏഴുമുതല്‍ രാത്രി 11 വരെ 700 വൊളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. മുന്‍ കലോല്‍സവങ്ങളിലെ പാചകക്കാര്‍ക്ക് മുന്‍ഗണന നല്‍കി ഇന്ന് ടെന്‍ഡര്‍ ക്ഷണിക്കും. ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കണ്‍വീനര്‍ പി. പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണ കമ്മിറ്റി അംഗങ്ങള്‍ സ്ഥല പരിശോധന നടത്തി.

കലോല്‍സവത്തിന്റെ പ്രധാന വേദിയുടെ പന്തല്‍ നിര്‍മാണത്തിന് തുടക്കം


വണ്ടൂര്‍ . ജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ പ്രധാന വേദിയുടെ പന്തല്‍ നിര്‍മാണത്തിന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡിഡിഇ കെ.സി. ഗോപി കാല്‍ നാട്ടി. സംഘാടകസമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും യോഗവും നടന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷന്‍ വി. സുധാകരന്‍ ആധ്യക്ഷ്യം വഹിച്ചു.  

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അജിത കുതിരാടത്ത്, വൈസ് പ്രസിഡന്റ് ഇ. അബ്ദുല്‍സലാം, പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ബീന സുരേഷ്, പി. നാടിക്കുട്ടി, എം. മുജീബ്റഹ്മാന്‍, വി.എ.കെ. തങ്ങള്‍, കെ.കെ. സാജിദ, ടി.പി. ഹസ്കര്‍, എം. അപ്പുണ്ണി, കെ. സത്യഭാമ, പ്രധാനാധ്യാപിക കെ.വി. ജമീല, പ്രിന്‍സിപ്പല്‍ വി. ശിവദാസന്‍, സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. മൈതാനങ്ങളില്‍ സ്റ്റേജിന്റെയും പന്തലിന്റെയും നിര്‍മാണം തുടങ്ങി.

സ്കൂള്‍ കലോത്സവം: സുരക്ഷ ഉറപ്പാക്കാന്‍ സി.സി.ടി.വി; ജഡ്ജിമാരെ സ്വാധീനിക്കുന്നത് തടയാന്‍ മഫ്തി പൊലീസ്

മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളും പരിസരങ്ങളും ആദ്യമായി ഇത്തവണ ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി (സി.സി.ടി.വി)സംവിധാനത്തില്‍ പൊലീസ് നിരീക്ഷിക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമപാലന സബ്കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊലീസ് കണ്‍ട്രോള്‍ റൂമിലിരുന്ന് മുഴുവന്‍ വേദികളും പൊലീസ് നിരീക്ഷണത്തിലാക്കുന്നതാണ് പദ്ധതി.
നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ ജില്ലാ പൊലീസ് സൂപ്രണ്ടും ഡി.വൈ.എസ്.പിമാരും നല്‍കും. ഇതിന് പുറമെ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മഫ്തി പൊലീസ് നിരീക്ഷിക്കും. മലപ്പുറം സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എ.എസ് രാജുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് ആയിരിക്കും ഇത് നിരീക്ഷിക്കുക. വിധികര്‍ത്താക്കള്‍ മത്സര വേദികളിലും താമസ സ്ഥലത്തും പൊലീസ് നിരീക്ഷണത്തിലായിരിക്കും. വേദികള്‍ക്കടുത്തും താമസ സ്ഥലത്തും വിധികര്‍ത്താക്കളുമായി ഒഫീഷ്യല്‍സിന് മാത്രമേ സംസാരിക്കാന്‍ അനുമതിയുള്ളൂ. നിയമപാലന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഒമ്പത് സബ്കമ്മിറ്റികള്‍ക്ക് കീഴില്‍ ക്രമീകരിക്കാന്‍ യോഗം തീരുമാനിച്ചു. രജിസ്ട്രേഷന് എത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും അവരെ താമസ സ്ഥലത്ത് എത്തിക്കാനുമായി മഞ്ചേരി ട്രാഫിക് എസ്.ഐ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റി പ്രവര്‍ത്തിക്കും.
പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടെത്താന്‍ ജില്ലാ പഞ്ചായത്തംഗം എം.എ. റസാഖ്, വേങ്ങര എസ്.ഐ ഹിദായത്തുല്ല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കും.
വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വനിത സി.ഐ, നഗരസഭാ കൗണ്‍സിലര്‍ ചുണ്ടയില്‍ സുഹ്റാബി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കും. ട്രാഫിക് നിയന്ത്രണത്തിന് മലപ്പുറം സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിലും ഘോഷയാത്രയുടെ ചുമതല തിരൂരങ്ങാടി സി.ഐ എ. ഉമേഷിന് കീഴിലുള്ള കമ്മിറ്റിക്കുമായിരിക്കും.

സ്കൂള്‍ കലോത്സവം: റോഡുകള്‍ നന്നാക്കണമെന്ന് ജില്ലാ വികസന സമിതി

മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ ജില്ലാ വികസന സമിതി യോഗം പൊതുമരാമത്ത് വകുപ്പ് അധികൃതരോടാവശ്യപ്പെട്ടു. മലപ്പുറം കുന്നുമ്മലില്‍നിന്ന് തിരൂര്‍ റോഡിലേക്കുള്ള ബൈപാസ് പൂര്‍ത്തീകരിക്കാനുള്ള തടസ്സങ്ങള്‍ നീക്കാന്‍ അനുരഞ്ജന യോഗം വിളിക്കാന്‍ പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. കോട്ടപ്പടിയില്‍ റോഡ് വീതികൂട്ടാന്‍ പൊളിച്ച് നീക്കിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. മഞ്ചേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ അധികൃതര്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍മാണം പൂര്‍ത്തിയാക്കിയ ചെറിയമുണ്ടം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വൈദ്യുതി ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. സോഷ്യല്‍ ഫോറസ്ട്രിക്ക് കീഴില്‍ നടപ്പാക്കുന്ന കാവുസംരക്ഷണ പദ്ധതിയിലേക്ക് ജില്ലയിലെ 114 കാവുകളുടെ പട്ടിക കൈമാറിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെ.ടി. ജലീല്‍ എം.എല്‍.എയെ അറിയിച്ചു. 37 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിക്കുന്നത്. ജില്ലയില്‍ സ്വകാര്യ വ്യക്തികളുടെയും ട്രസ്റ്റുകളുടെയും പക്കലുള്ള കാവുകള്‍ പദ്ധതിക്കായി സമര്‍പ്പിച്ച പട്ടികയിലുണ്ട്. നശിപ്പിക്കാതെ സംരക്ഷിക്കുമെന്ന് ഉടമകള്‍ രേഖാ മൂലം ഉറപ്പ് നല്‍കുന്ന കാവുകളുടെ സംരക്ഷണം മാത്രമേ പദ്ധതിക്ക് കീഴില്‍ ഏറ്റെടുക്കുകയുള്ളൂവെന്ന് എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. കീഴുപറമ്പ് പഞ്ചായത്തിലെ കണ്ണംപള്ളി ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം കൈയേറ്റം ചെയ്യുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി എം.കെ. കുഞ്ഞുമുഹമ്മദ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കടലുണ്ടിപ്പുഴക്ക് പെരുമ്പുഴയില്‍ തടയണ നിര്‍മിക്കുന്നതിന് റിപ്പോര്‍ട്ട് തയാറാക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കി.
കനോലി കനാലില്‍ ഉണ്ണ്യാല്‍-താനൂര്‍ ഭാഗത്തെ പ്രവൃത്തിയുടെ ടെന്‍ഡര്‍ റദ്ദാക്കിയതിനെതിരെ ജില്ലാ വികസന സമിതിയില്‍ വിമര്‍ശം ഉയര്‍ന്നു.
മാലിന്യം നിറഞ്ഞ് രോഗഭീതി പടര്‍ത്തുന്ന കനോലി കനാല്‍ നവീകരിക്കാനുള്ള പദ്ധതി തടസ്സപ്പെടുത്തിയതിന് കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എയാണ് രംഗത്ത് വന്നത്. ദേശീയ ജലപാതയുടെ ഭാഗമായതിനാലാണ് ഈ ഭാഗത്തേക്ക് മാത്രമായുള്ള പ്രവൃത്തിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവെച്ചതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എന്നാല്‍, സമീപഭാവിയില്‍ പോലും പൂര്‍ത്തിയാകാത്ത ദേശീയ ജലപാത പദ്ധതി കണ്ട് താനൂര്‍ ഭാഗത്തെ നവീകരണ പദ്ധതി തടസ്സപ്പെടുത്തിയത് ന്യായീകരിക്കാനാവില്ലെന്ന് എം.എല്‍.എ പറഞ്ഞു. കനാലിലൂടെ മാലിന്യം ഒഴുകുന്നത് പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നതായിരുന്നു ചിറക്കല്‍-ഉണ്ണ്യാല്‍ കനോലി കനാല്‍ റോഡ് വികസന പദ്ധതി. കനാലിന്‍െറ ഭിത്തി കെട്ടി സംരക്ഷിച്ചും തകര്‍ന്നുകിടക്കുന്ന റോഡ് നവീകരിക്കാനുമായി പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം 5.82 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് നടപടിയെടുക്കാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി.
കനോലി കനാല്‍ സംരക്ഷണത്തിന് തടസ്സമാകുന്ന വിധം ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കരുതെന്നും പദ്ധതിക്കനുവദിച്ച അഞ്ച് കോടി രൂപ ലാപ്സാക്കരുതെന്നുംഎം.എല്‍.എ ആവശ്യപ്പെട്ടു. ഫിഷറീസ് വില്ലേജിലെ വീടുകള്‍ക്ക് കുടിവെള്ളം, ഡ്രൈനേജ്, വൈദ്യുതീകരണം എന്നിവ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊണ്ടോട്ടി കേന്ദ്രമാക്കി ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നിര്‍മിക്കുന്ന ആറ് സ്കൂള്‍ കെട്ടിടങ്ങളുടെയും ഡയാലിസിസ് സെന്‍ററിന്‍െറയും എസ്റ്റിമേറ്റും പ്ളാനും ചീഫ് എന്‍ജിനീയര്‍ക്ക് അയച്ചതായും മിനി സിവില്‍ സ്റ്റേഷന്‍െറ പ്ളാനും എസ്റ്റിമേറ്റും ഉടന്‍ അയക്കുമെന്നും പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
ജില്ലയിലെ കുളങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
നിര്‍ബന്ധിത ഗ്രാമീണ സേവന വ്യവസ്ഥ അവസാനിപ്പിച്ചതിനാല്‍ ഈ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പകരം എന്‍.ആര്‍.എച്ച്.എമ്മിന് കീഴില്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്ന് ഡി.എം.ഒ വി. ഉമ്മര്‍ഫാറൂഖ് അറിയിച്ചു. ആയുര്‍വേദ ആശുപത്രികളില്ലാത്ത ആറ് പഞ്ചായത്തുകളില്‍ ആശുപത്രിക്ക് പ്രൊപ്പോസല്‍ നല്‍കിയതായി ആയുര്‍വേദ ഡി.എം.ഒ അറിയിച്ചു.
ജില്ലയില്‍ നെല്ല് സംഭരണത്തിന്‍െറ പണം പൂര്‍ണമായും നല്‍കിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.

കലോത്സവ വേദികളില്‍ വൈഫൈ

മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ആദ്യമായി വൈഫൈ കണക്ടിവിറ്റി ഏര്‍പ്പെടുത്തുന്നു. ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന കലോത്സവത്തിന്‍െറ പ്രധാന വേദികളില്‍ ഈ സൗകര്യം ലഭ്യമാക്കും. ഐ.ടി അറ്റ് സ്കൂളാണ് സൗകര്യം ഒരുക്കുന്നത്. മത്സര ഫലങ്ങളും വിവരങ്ങളും പരമാവധി വേഗത്തില്‍ മാധ്യമങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം ഒരുക്കുന്നതെന്ന് ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ നാസര്‍ കൈപ്പഞ്ചേരി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം യൂസര്‍ നെയിമും പാസ്വേര്‍ഡും നല്‍കും. വൈഫൈ പരിധിയില്‍ എവിടെയിരുന്നും കലോത്സവത്തിന്‍െറ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാകും. ഐ.ടി അറ്റ് സ്കൂളിന്‍െറ വെബ്സൈറ്റില്‍നിന്നാണ് വിവരങ്ങള്‍ ലഭിക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ മീഡിയാ സെന്‍ററുകളിലെ ലാന്‍ വഴിയായിരുന്നു വിവരങ്ങള്‍ നല്‍കിയിരുന്നത്.
സംസ്ഥാന തലത്തില്‍ പദ്ധതി നടപ്പാക്കുന്നതിന്‍െറ മുന്നോടിയായി വയനാട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വൈഫൈ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.
കൂടാതെ ഐ.ടി അറ്റ് സ്കൂള്‍ സംസ്ഥാന കലോത്സവത്തിന്‍െറ പ്രധാന വേദിയായ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിന് സമീപം താല്‍ക്കാലിക ടവറും ഒരുക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന വയനാട് കലോത്സവത്തിന്‍െറ ഫലം പരിശോധിച്ചാല്‍ മാത്രമേ എത്ര ദൂരപരിധിയില്‍ കണക്ടിവിറ്റി ലഭിക്കൂവെന്ന് പറയാനാകൂ എന്ന് ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ പറഞ്ഞു. എം.എസ്.പിയിലെയും പരിസരങ്ങളിലെയും വേദികളില്‍ കണക്ടിവിറ്റി ഉറപ്പുവരുത്താനാകും. അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ വെബ്സൈറ്റില്‍ ഇനം തിരിച്ച് മത്സരഫലം തെരഞ്ഞെടുക്കുന്ന സംവിധാനം തുടരുന്നുണ്ട്. ഉപജില്ലാതല മത്സരം മുതല്‍ കലോത്സവം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനത്തിലായിരിക്കും.
ഉപജില്ലാ മത്സരം കഴിയുന്നതോടെ ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ പട്ടിക ഐ.ടി അറ്റ് സ്കൂള്‍ സംവിധാനം വഴി ഒരുക്കും. ജില്ലാ മത്സരം പൂര്‍ത്തിയാക്കി വിജയികളെ രേഖപ്പെടുത്തുന്നതോടെ സംസ്ഥാന മത്സരത്തിനുള്ളവരുടെ പട്ടികയും തയാറാകും.

സ്കൂള്‍ കലോത്സവം: കോട്ടപ്പടി മൈതാനം രണ്ടാം വേദി

മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ രണ്ടാംവേദിയായി മലപ്പുറം കോട്ടപ്പടി മൈതാനത്തെ പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചു. നേരത്തെ രണ്ടാം വേദിയായി നിശ്ചയിച്ച കോട്ടക്കുന്ന് അരങ്ങ് ഓപണ്‍ എയര്‍ ഓഡിറ്റോറിയം സാംസ്കാരിക പരിപാടികള്‍ക്ക് മാറ്റിവെച്ചു. പകരം നൂറാടി പാലത്തിന് സമീപത്തെ റോസ് ലോഞ്ച് ഓഡിറ്റോറിയം മൂന്നാമത്തെ വേദിയാക്കി. നേരത്തെ കോട്ടക്കുന്നിന് മുകളിലെ ഗ്രൗണ്ടില്‍ സാംസ്കാരിക പരിപാടികള്‍ നടത്താനും സമീപത്തെ അരങ്ങ് ഓപണ്‍ എയര്‍ ഓഡിറ്റോറിയം രണ്ടാം വേദിയാക്കാനുമായിരുന്നു തീരുമാനം. കോട്ടക്കുന്നിന് മുകളില്‍ വേദികെട്ടി പരിപാടികളൊന്നും നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇവിടുത്തെ ശക്തമായ കാറ്റ് വേദിക്ക് തടസ്സമായി. കോട്ടക്കുന്നിലെ വേദി ഒഴിവാക്കി പരിപാടികള്‍ ‘അരങ്ങി’ലേക്ക് മാറ്റി. ‘അരങ്ങി’നെ മത്സരവേദികളില്‍നിന്ന് ഒഴിവാക്കി അവിടെത്തെ പരിപാടികള്‍ നൂറാടി റോസ് ലോഞ്ചിലേക്ക് മാറ്റാനുമാണ് തീരുമാനം. നേരത്തെ മൂന്നാമത്തെ വേദിയായിരുന്ന കോട്ടപ്പടി സ്റ്റേഡിയം രണ്ടാം വേദിയും റോസ് ലോഞ്ച് മൂന്നാംവേദിയും മലപ്പുറം ടൗണ്‍ഹാള്‍ നാലാംവേദിയുമായിരിക്കും. എം.എസ്.പി പരേഡ് ഗ്രൗണ്ടാണ് ഒന്നാം വേദി. വേദികളുടെ എണ്ണം നേരത്തെ നിശ്ചയിച്ച 18ല്‍ തന്നെ നിജപ്പെടുത്തി.