Showing posts with label മനോരമ. Show all posts
Showing posts with label മനോരമ. Show all posts

Monday, 26 November 2012

കലോല്‍സവ വര്‍ണം ചായക്കൂട്ടുകളില്‍ നിറച്ച് വിദ്യാര്‍ഥികള്‍


Photo: 2013 ജനുവരി  14 മുതല്‍ 20 വരെ മലപ്പുറത്ത്‌ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ
മലപ്പുറം . നിറങ്ങളുടെ മേളയായ കലോല്‍സവത്തിന്റെ ആരവം ഭാവനയില്‍ വിരിഞ്ഞു. കോല്‍ക്കളിയും ഒപ്പനയും കഥകളിയുമെല്ലാം വര്‍ണക്കൂട്ടുകളായി നിരന്നു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ പോസ്റ്ററിനായി നടത്തിയ തല്‍സമയ രചനാ മല്‍സരത്തില്‍ 58 വിദ്യാര്‍ഥികളാണു പങ്കെടുത്തത്. 

കോട്ടക്കുന്നും തുഞ്ചന്‍പറമ്പും എഴുത്താണിയും മലപ്പുറത്തിന്റെ കലകളും നാട്ടുകാഴ്ചകളുമെല്ലാം വിവിധ രചനകളില്‍ നിറഞ്ഞു. മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ മല്‍സരത്തിനുള്ള പോസ്റ്ററുകള്‍ നാളെ വൈകിട്ട് അഞ്ചുവരെ അയയ്ക്കാം. വിലാസം: kalolsavamposter@gmail.com േളയുടെ വിളംബരം, മലപ്പുറത്തിന്റെ പൈതൃക പശ്ചാത്തലം എന്നതാണു വിഷയം. എട്ടുമുതല്‍ പ്ളസ് ടുവരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 28ന് ആണ് ഫലപ്രഖ്യാപനം.

ഘോഷയാത്ര: സ്കൂളുകളില്‍ ഇന്ന് യോഗം 
മലപ്പുറം . സംസ്ഥാന കലോല്‍സവത്തിലെ ഘോഷയാത്ര പങ്കാളിത്തത്തെക്കുറിച്ച് ആലോചിക്കാന്‍ എല്ലാ സ്കൂളുകളിലും ഇന്ന് യോഗം ചേരും. ഫ്ലോട്ടിന്റെ ആശയം, പങ്കെടുക്കുന്നവരുടെ എണ്ണം എന്നീ വിവരങ്ങള്‍ തീരുമാനിച്ച് ഡിസംബര്‍ മൂന്നിനകം വിദ്യാഭ്യാസ ഓഫിസുകളില്‍ എത്തിക്കണം. നാളെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പിടിഎ പ്രസിഡന്റുമാരുടെയും 2.30ന് കലക്ടറേറ്റില്‍ സ്കൂള്‍ മാനേജര്‍മാരുടെയും യോഗം ചേരും.

തിരൂരിന്റെ ഓര്‍മകളില്‍ മഞ്ജു ഒാര്‍മച്ചിലങ്ക

1992ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ കലാപ്രതിഭ അഭിജിത്ത് രാധാകൃഷ്ണനും കലാതിലകം മഞ്ജുവാര്യരും.

1992ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ കലാപ്രതിഭ അഭിജിത്ത് രാധാകൃഷ്ണനും കലാതിലകം മഞ്ജുവാര്യരും.
ജില്ലയില്‍ ആദ്യമായി സംസ്ഥാന സ്കൂള്‍ കലോല്‍സവം നടന്നത് 1992ല്‍ തിരൂരിലാണ്. നൃത്തയിനങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ യു.വി. മഞ്ജുവാര്യര്‍ ആയിരുന്നു കലാതിലകം. പില്‍ക്കാലത്ത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായി മഞ്ജുവാര്യര്‍ വളര്‍ന്നു. വിവാഹശേഷം ചലച്ചിത്ര രംഗത്തുനിന്നു പിന്‍വാങ്ങിയ മഞ്ജു വീണ്ടും നൃത്തവേദികളില്‍ തിരിച്ചെത്തിയതിനു പിന്നാലെ മലപ്പുറം ജില്ലയില്‍ വീണ്ടും കലോല്‍സവമെത്തുകയാണ്. തിരുവല്ല ഇരുവെള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലെ അഭിജിത് രാധാകൃഷ്ണനായിരുന്നു തിരൂരില്‍ നടന്ന 32-ാം കലോല്‍സവത്തിലെ കലാപ്രതിഭ.  

സ്കൂള്‍ കലോല്‍സവത്തിലെ അവസാന കലാതിലകമുണ്ടായതും തിരൂരിലെ മേളയില്‍ത്തന്നെ; 2005ലെ 45-ാം കലോല്‍സവത്തില്‍. കലാതിലകം കാസര്‍കോട് ഉദിനൂര്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനി ആതിര ആര്‍. നാഥ്. ഇപ്പോള്‍ കോട്ടയത്ത് എംബിബിഎസ് വിദ്യാര്‍ഥിനി. മെഡിക്കോസ് കലോല്‍സവത്തിലും നൃത്തവേദികളിലും സജീവം. 2006ലെ ഹയര്‍ സെക്കന്‍ഡറി കലോല്‍സവത്തില്‍ വ്യക്തിഗത വി
ജയിയായിരുന്നു. 2005ല്‍ പക്ഷേ, കലാപ്രതിഭയായി തിരഞ്ഞെടുക്കാന്‍തക്ക പ്രകടനം കാഴ്ചവച്ച ആരുമുണ്ടായില്ല. 

46-ാംവര്‍ഷം കലോല്‍സവം അടിമുടി പരിഷ്കരിച്ചപ്പോള്‍ കലാപ്രതിഭയും തിലകവും ഇല്ലാതായി.

സംസ്ഥാന സ്കൂള്‍ കലോല്‍സവം: 400 മീറ്ററില്‍ മാധ്യമ പവിലിയന്‍



മലപ്പുറം . സംസ്ഥാന കലോല്‍സവത്തിന്റെ മുഖ്യവേദിയായ എംഎസ്പി പരേഡ് മൈതാനത്ത് മാ ധ്യമ പവിലിയന്‍ ഒരുങ്ങുന്നത് 400 മീറ്ററില്‍. 30 മാധ്യമങ്ങള്‍ക്ക് സൌകര്യമൊരുക്കാനാണ് പന്തല്‍ കമ്മിറ്റിയുടെ ശ്രമം. പവിലിയന് 15 മീറ്റര്‍ വീതിയുണ്ടാകും. ദൃശ്യമാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക സ്റ്റുഡിയോ വരെ ഒരുക്കേണ്ടിവരും. ദൃശ്യമാധ്യമങ്ങളുടെ ഒബി വാനുകള്‍ക്കായി എംഎസ്പി ഗാരിജില്‍ പ്രത്യേക പാര്‍ക്കിങ് സൌകര്യവും ഒരുക്കും. 

ദൃശ്യമാധ്യമങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കൂടിയതിനാലാണ് പവിലിയന്റെ വലുപ്പം കൂട്ടിയത്. മാധ്യമങ്ങളുടെ പവിലിയന്‍കൂടി ഉള്‍പ്പെടുത്തിയാണ് പന്തല്‍ കമ്മിറ്റി ഇത്തവണ ക്വട്ടേഷന്‍ ക്ഷണിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളുടെ പവിലിയന്‍ മുഖ്യപന്തലിനൊപ്പമല്ല നിര്‍മിച്ചത്. പിന്നീട്, ഇതിന്റെ പ്രതിഫലം നല്‍കിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മുഖ്യവേദിയായ എംഎസ്പി മൈതാനം ജനുവരി ഒന്നിനു മാത്രമേ വിട്ടുനല്‍കാനാകൂ എന്ന് എംഎസ്പി വ്യക്തമാക്കിയിട്ടുണ്ട്. പാസിങ് ഔട്ട് പരേഡ് ഉള്‍പ്പെടെയുള്ളവ മൈതാനത്ത് നടക്കുന്നതിനാലാണ് ഈ തീരുമാനം. ഒന്നാം വേദിയുടെ പന്തല്‍ നിര്‍മാണത്തിനു രണ്ടാഴ്ച മതിയാകുമോ എന്ന ആശങ്കയിലാണു പന്തല്‍ കമ്മിറ്റി.