മലപ്പുറം: ജില്ലാ ആസ്‌ഥാനത്ത് ആദ്യമായി നടക്കുന്ന സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിനത്തിനു ശുദ്ധജലം ലഭ്യമാക്കുന്നതിനായി താല്‍ക്കാലിക വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒരുക്കാന്‍ ഭക്ഷണക്കമ്മിറ്റിയുടെ തീരുമാനം. ഒരു ദിവസം 50,000 ലിറ്റര്‍ വെള്ളമാണ് വേണ്ടി വരിക. കലോല്‍സവം ഏഴു ദിവസമാണ് നടക്കുന്നതെങ്കിലും മറ്റു ചില ആവശ്യങ്ങള്‍ക്കു കൂടിയാകുന്നതോടെ ആകെ അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമായി വരും. ഇതില്‍ 1.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ചു വെക്കേണ്ടിയും വരും. ഇത്രയധികം വെള്ളം ലഭ്യമാകുമോയെന്നും ഉപയോഗിച്ചു കഴിഞ്ഞ വെള്ളം എന്തു ചെയ്യുമെന്ന ആശങ്കയും ഇതോടെ പരിഹരിക്കാനാകുമെന്നാണു സംഘാടകര്‍ കരുതുന്നത്. ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്‌ഥാപിക്കുക. മലപ്പുറം നഗരസഭയുടെ നേതൃത്വത്തിലായിരിക്കും ട്രീറ്റ്‌മെന്റ് പ്ലാന്റ്. 40,000 രൂപയാണ് ഇതിനായി ചെലവു വരിക. ഇതു നഗരസഭ വഹിക്കും. സംസ്‌കരിച്ച ജലം കുടിവെള്ളമായി ഉപയോഗിക്കാമെങ്കിലും കൈകഴുകാനും ടോയ്‌ലറ്റിലും മാത്രമേ ഉപയോഗിക്കൂ. സംസ്‌കരിക്കുന്ന ഖരമാലിന്യം വളമായി ഉപയോഗിക്കാനാവും. താല്‍ക്കാലികമായി സ്‌ഥാപിക്കുന്ന കൂറ്റന്‍ ടാങ്കുകളിലേക്ക് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കാനാണു വാട്ടര്‍ അഥോറിട്ടി അധികൃതര്‍ ഉദ്ദേശിക്കുന്നത്. രണ്ടുവട്ടം
ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിച്ച ജലം പാചകത്തിനു നല്‍കും.
ഭക്ഷണപ്പന്തല്‍ ഒരുക്കുന്ന എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്നലെ ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്‌ണന്‍ എം.എല്‍എ സന്ദര്‍ശനം നടത്തി. മലപ്പുറം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ഭക്ഷണ കമ്മിറ്റി യോഗം ശ്രീരാമകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. മലപ്പുറം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഗിരിജ അധ്യക്ഷയായിരുന്നു. കമ്മിറ്റി കണ്‍വീനര്‍ പരമേശ്വരന്‍, ആരോഗ്യ-ജല അഥോറിട്ടി വകുപ്പ് ഉദ്യോഗസ്‌ഥര്‍, മലപ്പുറം നഗരസഭാ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ വി.പി അനില്‍ പങ്കെടുത്തു.
Showing posts with label NEWS. Show all posts
Showing posts with label NEWS. Show all posts
Sunday, 25 November 2012
Thursday, 22 November 2012
കലോല്‍സവം: മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേക പരിസ്ഥിതി സൌഹൃദ പ്ളാന്റ്
മലപ്പുറം . സംസ്ഥാന കലോല്‍സവത്തില്‍ ആദ്യമായി ഭക്ഷണപ്പുരയിലെ മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേക പരിസ്ഥിതി സൌഹൃദ പ്ളാന്റ് സ്ഥാപിക്കുന്നു. മലിനജലം പ്രത്യേക സംഭരണികളില്‍ ശേഖരിച്ച് തല്‍സമയം ശുദ്ധീകരിക്കാനും ഖരമാലിന്യം വളമാക്കി മാറ്റാനുമാണ് പദ്ധതി.
വന്‍ തുക ചെലവുവരുന്ന സംവിധാനം തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം സൌജന്യമായി ചെയ്തുനല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. 32,000 ചതുരശ്ര അടിയിലാകും ഊട്ടുപുര നിര്‍മിക്കുക. മൂന്ന് പ്രവേശനകവാടങ്ങള്‍ ഉണ്ടാകും. പ്രതിദിനം 20,000 പേര്‍ക്ക് ഭക്ഷണം വിളമ്പേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 50,000 ലീറ്റര്‍ വെള്ളത്തിനു പുറമേ രണ്ടുലക്ഷം ലീറ്റര്‍ കരുതല്‍ശേഖരവും വേണ്ടിവരും.
രാവിലെ ഏഴുമുതല്‍ രാത്രി 11 വരെ 700 വൊളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. മുന്‍ കലോല്‍സവങ്ങളിലെ പാചകക്കാര്‍ക്ക് മുന്‍ഗണന നല്‍കി ഇന്ന് ടെന്‍ഡര്‍ ക്ഷണിക്കും. ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കണ്‍വീനര്‍ പി. പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണ കമ്മിറ്റി അംഗങ്ങള്‍ സ്ഥല പരിശോധന നടത്തി.

കലോല്‍സവത്തിന്റെ പ്രധാന വേദിയുടെ പന്തല്‍ നിര്‍മാണത്തിന് തുടക്കം
വണ്ടൂര്‍ . ജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ പ്രധാന വേദിയുടെ പന്തല്‍ നിര്‍മാണത്തിന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡിഡിഇ കെ.സി. ഗോപി കാല്‍ നാട്ടി. സംഘാടകസമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും യോഗവും നടന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷന്‍ വി. സുധാകരന്‍ ആധ്യക്ഷ്യം വഹിച്ചു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത്, വൈസ് പ്രസിഡന്റ് ഇ. അബ്ദുല്‍സലാം, പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ബീന സുരേഷ്, പി. നാടിക്കുട്ടി, എം. മുജീബ്റഹ്മാന്‍, വി.എ.കെ. തങ്ങള്‍, കെ.കെ. സാജിദ, ടി.പി. ഹസ്കര്‍, എം. അപ്പുണ്ണി, കെ. സത്യഭാമ, പ്രധാനാധ്യാപിക കെ.വി. ജമീല, പ്രിന്‍സിപ്പല്‍ വി. ശിവദാസന്‍, സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. മൈതാനങ്ങളില്‍ സ്റ്റേജിന്റെയും പന്തലിന്റെയും നിര്‍മാണം തുടങ്ങി.
Subscribe to:
Posts (Atom)