
ദൃശ്യമാധ്യമങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കൂടിയതിനാലാണ് പവിലിയന്റെ വലുപ്പം കൂട്ടിയത്. മാധ്യമങ്ങളുടെ പവിലിയന്‍കൂടി ഉള്‍പ്പെടുത്തിയാണ് പന്തല്‍ കമ്മിറ്റി ഇത്തവണ ക്വട്ടേഷന്‍ ക്ഷണിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളുടെ പവിലിയന്‍ മുഖ്യപന്തലിനൊപ്പമല്ല നിര്‍മിച്ചത്. പിന്നീട്, ഇതിന്റെ പ്രതിഫലം നല്‍കിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മുഖ്യവേദിയായ എംഎസ്പി മൈതാനം ജനുവരി ഒന്നിനു മാത്രമേ വിട്ടുനല്‍കാനാകൂ എന്ന് എംഎസ്പി വ്യക്തമാക്കിയിട്ടുണ്ട്. പാസിങ് ഔട്ട് പരേഡ് ഉള്‍പ്പെടെയുള്ളവ മൈതാനത്ത് നടക്കുന്നതിനാലാണ് ഈ തീരുമാനം. ഒന്നാം വേദിയുടെ പന്തല്‍ നിര്‍മാണത്തിനു രണ്ടാഴ്ച മതിയാകുമോ എന്ന ആശങ്കയിലാണു പന്തല്‍ കമ്മിറ്റി.
No comments:
Post a Comment