
150 പൊലീസുകാരെങ്കിലും ഇത്തരത്തില്‍ കുറയുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. അതിനാല്‍ കൂടുതല്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകരെക്കൂടി നിയമപാലനത്തിന് ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കോളേജുകളില്‍നിന്ന് എന്‍സിസി, എന്‍എസ്എസ് കേഡര്‍മാരുടെ സേവനം ഉറപ്പാക്കും. കൂടാതെ ബിഎഡ് വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ എന്നിവരുടെ സേവനവും ഉറപ്പാക്കും. കാണികള്‍ വേദിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് തടയാന്‍ ബാരിക്കേടുകള്‍ കൂടുതല്‍ ദൂരെ സ്ഥാപിക്കും. ഗതാഗത നിയന്ത്രണത്തിനും പാര്‍ക്കിങ് സൗകര്യമൊരുക്കുന്നതിനും പ്രത്യേകം പൊലീസുകാരെ നിയോഗിക്കും. നിയമപാലനം സുഗമമാക്കുന്നതിന് ഒമ്പത്സബ്കമ്മിറ്റികളും രൂപീകരിച്ചു.
30ന് ജില്ലാ പൊലീസ് മേധാവിയുടെ ചേമ്പറില്‍ അവലോകന യോഗം ചേരും. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി കെ സേതുരാമന്‍ അധ്യക്ഷനായി. ഡിവൈഎസ്പിമാരായ എ എസ് രാജു, എസ് അഭിലാഷ്, അബ്ദുല്‍ജബ്ബാര്‍, എം പി മോഹനചന്ദ്രന്‍, ആര്‍ രാധാകൃഷ്ണപ്പിള്ള, എം എല്‍ സുനില്‍, ഒ സലിം, വിജയകുമാര്‍, സിഐമാരായ എ ഉമേഷ്, ആര്‍ റാഫി, മൂസ വള്ളിക്കാടന്‍, ഷാന്റി സിറിയക്, അബ്ദുല്‍മുനീര്‍, കമ്മിറ്റി കണ്‍വീനര്‍ മുസ്തഫ മൈലപ്പുറം എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment